ജനറൽ ബോഡി യോഗവും അനുമോദനവും നടന്നു.

കുഞ്ഞിമംഗലം : ശ്രീ ശ്രീമാന്യമംഗലം വേട്ടയ്ക്കൊരുമകൻ സോമേശ്വരി ക്ഷേത്രം പരിപാലന സംഘത്തിൻ്റെ ജനറൽ ബോഡി യോഗം നടന്നു. പ്രസിഡണ്ട് എം. കരുണാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പി. ഭാസ്ക്കരൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറികെ. മനോഹരൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.വി. ജനാർദ്ദനൻ നമ്പ്യാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി. പത്മനാഭൻ മാസ്റ്റർ , കെ. രാഘവൻ നമ്പ്യാർ, കെ.പി. രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ 2026-2028 വർഷത്തേക്കുള്ള 21 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു . പ്രസിഡണ്ട് എം . കരുണാകരൻ ന മ്പ്യാർ, സെക്രട്ടറി കെ. പി. ഭാസ്ക്കരൻ നമ്പ്യാർ, ട്രഷറർ,കെ. മനോഹരൻ മാസ്റ്റർ. എന്നിവർ സംസാരി ച്ചു യോഗത്തിൽ എസ് എസ് എൽസി, പ്ലസ് ടു, ഡിഗ്രി തലത്തിലുള്ള ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണവുംചെയ്തു. കെ എം ഷർമ്മിള ടീച്ചർ നന്ദിയും പറഞ്ഞു.







