ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം തട്ടിയെടുത്തു

Screenshot
കണ്ണൂർ : ഫേസ്ബുക്കിൽ പരസ്യം കണ്ട്ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽനിക്ഷേപിച്ചപണം തട്ടിയെടുത്തുവെന്ന സ്ത്രീയുടെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. കണ്ണൂക്കരയിലെ ഫ്ലാറ്റിൽ താമസിക്കുന്ന സീനത ബീഗത്തിൻ്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബർ 27 നും ഈ മാസം 4 വരെയുള്ള കാലയളവിൽ മൂന്നുതവണകളായി അക്കൗണ്ട് വഴി 25000 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അജ്ഞാതനെതിരെ പോലീസ് കേസെടുത്തത്.







