വീട്ടുമുറ്റത്ത് ദമ്പതികൾക്ക് മർദ്ദനം കേസെടുത്തു

Screenshot
പരിയാരം. വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ദമ്പതികളെ മർദ്ദിച്ചു വെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം മല്ലിയോട്ടെ 36കാരിയായ ഭർതൃമതിയുടെ പരാതിയിലാണ് കുഞ്ഞിമംഗലം മല്ലിയോട്ടെ മൂലക്കാരൻ സുനിലിനെ (50) തിരെ പരിയാരം പോലീസ് കേസെടുത്തത്. വാട്സാപ്പിൽ നടത്തിയ മെസ്സേജുകളുമായി ബന്ധപ്പെട്ടുണ്ടായ വിരോധത്തിൽ ഈ മാസം20 ന് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പരാതിക്കാരിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയപ്രതി യുവതിയുടെ ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്നപ്പോൾ യുവതിയുടെ ഷോൾഡറിൽ പിടിച്ച് തള്ളിയിട്ടു പരിക്കേൽപ്പിക്കുകയും മാനഹാനിവരുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ ദമ്പതികൾ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് പോലീസ്കേസെടുത്തതോടെപ്രതി ഒളിവിൽ പോയിരിക്കുകയാണ്.







