വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു

Screenshot
ഇരിക്കൂർ : വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും ഗൂഗിൾ പേവഴി 107850 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പടിയൂർ കുയിലൂർ സ്വദേശിനി എം.എസ് രമ്യയുടെ പരാതിയിലാണ് മലപ്പുറത്തെ സുലൈമാനെതിരെ വഞ്ചനാ കുറ്റത്തിന്കേസെടുത്തത്. പരാതിക്കാരിയുടെ സുഹൃത്ത് മുഖാന്തിരം പരിചയപ്പെട്ട പ്രതി ജോലിക്കുള്ള വിസ ശരിയാക്കിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2026 ജൂൺ മാസം 24 മുതൽ ആഗസ്ത് 31 വരെയുള്ള കാലയളവിൽ 107850 രൂപ ഗൂഗിൾ പേവഴി കൈക്കലാക്കി വിസ നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.







