യു.കെയിലേക്ക് വിസ വാഗ്ദാനം നൽകി 14.75 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച 10 പേർക്കെതിരെ കേസ്

Screenshot
പെരിങ്ങോം: യു.കെ.യിലേക്ക് ഹെൽത്ത് കെയർ അസിസ്റ്റൻ്റ് കെയർ വിസ വാഗ്ദാനം നൽകി 14.75 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ 10 പേർക്കെതിരെ കോടതി നിർദേശ പ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തു . വെള്ളോറ പെരുമ്പടവിലെ പി.ജെ. ജോസഫിൻ്റെ പരാതിയിലാണ് എക്സ്ട്രാവൽസ് കമ്പനി ബ്രൈറ്റ് ലാൻ്റ് ഡയരക്ടർകൊല്ലം പത്തനാപുരം കിഴക്കേ ഭാഗത്തെ സിജോ, സൂസമ്മ , ജിജോ, രാധിക അമ്മു, ചേർത്തലയിലെ അഖിൽ രാജ് കെ. ആർ., അനുശ്രീ, തൃപ്പൂണിത്തറയിലെശാലിനി, അബി ഏലിയാസ്, മലപ്പുറത്തെസഹൂർ അഹമ്മദ് എസ് , പത്തനാപുരത്തെജോബി ചാണ്ടി എന്നിവർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ മകൻ ജിനു ജോസഫിന് വേണ്ടി യു.കെ.വിസയ്ക്ക് 2023 മാർച്ച് 13 മുതൽ ജൂൺ 23 വരെയുള്ള കാലയളവിൽ പ ലതവണകളായി നേരിട്ടും അക്കൗണ്ട് വഴിയും 14.75 ലക്ഷം രൂ കൈപ്പറ്റിയ ശേഷം പ്രതികൾ വിസ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വ്യാജ സ്പോൺസർഷിപ്പ് സർട്ടിഫിക്കേറ്റ് അയച്ച് വഞ്ചിച്ചുവെന്ന പരാതി പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിമുമ്പാകെ സമർപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന്കോടതി നിർദേശ പ്രകാരം പെരിങ്ങോംപോലീസ് കേസെടുത്തത്.







