LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 9, 2026

മാടായി ഉപജില്ലാ കലോത്സവത്തിന് തുടക്കമായിഎം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

0
6145346f-2ef5-4c10-aeff-7cbf70c88690
Spread the love

ചെറുതാഴം:അറുപത്തിയഞ്ചാമത് മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. എം. വിജിൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ സനൂപ് മോഹൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ പി വി ജയശ്രീ, എം വി ഷിമ, പഞ്ചായത്ത് പ്രസിഡന്റുമാരായ, കെ വി രാധാകൃഷ്ണൻ,കെ എൻ ഗീത, വി ടി അമ്പു, കെ മോഹനൻ, ബി സത്യഭാമ, നസീർ ബി മാട്ടൂൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ പി അബ്ദുൾ ഗഫൂർ, മാടായി എ ഇ ഒ കെ കെ പി സംഗീത, ആർ ഡിഡി എ കെ വിനോദ് കുമാർ, ഡിഡിഇ ഡി ഷൈനി, വി എച്ച് എസ് ഇ പയ്യന്നൂർ മേഖല അസി ഡയറ്കടർ ആർ ഉദയകുമാരി, ഡി ഇ ഒ ഡോ. ജയന്തി സുധാകരൻ, എം ശ്രീധരൻ, സി പി ഷിജു,നടുവലത്ത് ഗോപാലാൻ, കെ രാമദാസ്,എം വി രവി, കെ കെ വി ലക്ഷ്മണൻ,എം വി സൗമ്യ, വി രാധാകൃഷ്ണൻ, ടി നിയ എന്നിവർ സംസാരിച്ചു. ഡോ. എൻ രാജേഷ് സ്വാഗതവും എം സുനിൽകുമാർ നന്ദിയും പറഞ്ഞു

മാടായി ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിലുള്ള 91 വിദ്യാലയങ്ങളിൽ നിന്നായി 2,500ഓളം കലാപ്രതിഭകൾ അഞ്ച് ദിവസങ്ങളിലായി കലോത്സവത്തിൽ മാറ്റുരയ്ക്കും. ജനറൽ, അറബിക്, സംസ്കൃത കലോത്സവങ്ങളിലായി 360ലേറെ ഇനങ്ങളിൽ 7,000ത്തോളം അവതരണങ്ങളാണ് നടക്കുന്നത്. സ്കൂൾ ക്യാമ്പസിനകത്തും പുറത്തുമായി ഒരുക്കുന്ന പത്ത് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. നവംബർ 13ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സംഘാടകസമിതി വർക്കിങ് ചെയർമാൻ സി.പി. ഷിജു അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!