കേരളത്തിലെ ഭരണമാറ്റം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്

കണ്ണൂര്‍:കേരളത്തിലെ ഭരണമാറ്റം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എംഎല്‍എ.മുടങ്ങിക്കിടന്ന കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിയത് അതിന് ഉദാഹരണമാണ്.10 വര്‍ഷമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആളുണ്ടായിരുന്നില്ല.പുതിയ സര്‍ക്കാര്‍ റബ്ബറിന്റെ തറവില പ്രഖ്യാപിക്കുകയും നാളികേരത്തിന്റെ തറവിലയും സംഭരണകേന്ദ്രങ്ങളും പ്രഖ്യാപിക്കാനിരിക്കുകയാണ് ഇവ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്വതന്ത്ര കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക്സലിൽ നടന്ന കവുങ്ങ് കർഷകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി എം പി എ റഹീം സ്വാഗതം പറഞ്ഞു ടി. ഒ മോഹനൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കവുങ്ങ് കർഷകരുടെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കേന്ദ്ര കുരുമുളക് ഗവേഷണ കേന്ദ്രം കോഡിനേറ്റർ കെ എം പി ഷഹനാസ് ക്ലാസ് എടുത്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി. സഹദുള്ള, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ എംപി മുഹമ്മദലി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ,കർഷകസംഘം വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് റോഷിനി ഖാലിദ്, ട്രഷറർ സെഫിയ വടകര, കെ കെ അബ്ദുറഹിമാൻ മാസ്റ്റർ,സി എ അബ്ദുള്ള കുഞ്ഞി, പി കെ അബ്ദുൽ റഹിമാൻ, പി കെ അബ്ദുൽ അസീസ്, സി. അബൂബക്കർ ഹാജി,എടനീർ അബൂബക്കർ ഹാജി സി വി മൊയ്തീൻ ഹാജി, ആയിഷ ഫർസാന, കദീജ ഹമീദ് അഡ്വ. അഹമ്മദ്മാണിയൂർ, വയലോളി അബ്ദുള്ള പ്രസംഗിച്ചു.കണ്ണൂർ ജില്ലാ സെക്രട്ടറി പി പി മഹമൂദ് നന്ദി പറഞ്ഞു.







