LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 19, 2026

ക്യാൻസർ രോഗികൾക്ക് ആശ്വാസം ; ക്യാൻസർ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ തീരുമാനം

0
Screenshot

Screenshot

Spread the love

ന്യൂഡൽഹി :- ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മരുന്ന് വില നിയന്ത്രണ അതോറിറ്റിയായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഈ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി നിജപ്പെടുത്തി. പുതിയ വിലകൾ 2026 നവംബർ ഒമ്പത് മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. വില വിവരങ്ങൾ എൻപിപിഎ വെബ്സൈറ്റിലും ഫാർമ സഹി ദാം ആപ്പിലും ലഭ്യമാണ്. അമിതമായ വിലക്കയറ്റം തടയുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.

പുതുക്കിയ വിലകൾ ഈടാക്കണമെന്നും അപ്ഡേറ്റ് ചെയ്ത്‌ വിലവിവര പട്ടിക ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും റീട്ടെയ്ൽ കടകളിലും പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യതയ്ക്കായി ഉൽപ്പാദനവും വിതരണവും നിലവിലുള്ളതുപോലെ തുടരാൻ 1 ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ, സ്‌തനാർബുദത്തിനും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഉപയോഗിക്കുന്ന ഡെനോസുമബ്, കീമോതെറാപ്പിയുമായി ബന്ധപ്പെട്ട അണുബാധകൾ തടയാൻ ഉപയോഗിക്കുന്ന പെഗ്‌ഫിൽഗ്രാസ്റ്റിം, വൻകുടൽ, അണ്ഡാശയ, ഗർഭാശയ ക്യാൻസറുകൾക്ക് ഉപയോഗിക്കുന്ന ബെവാസിഡുമാബ് തുടങ്ങിയവ ഉൾപ്പെടെയുള്ള 137 നോൺ-ഷെഡ്യൂൾഡ് മരുന്നുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ പ്രമുഖ മരുന്നുകളുടെയും പരമാവധി റീട്ടെയിൽ വില ഇനി സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാകും.

വിലവിവരങ്ങൾ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി ഏഴ് ദിവസത്തിനകം കമ്പനികൾ എൻ.പി.പി.എയെ അറിയിക്കണം. നവംബർ 9 മുതൽ റീട്ടെയ്ൽ വ്യാപാരികളും ആശുപത്രികളും കുറഞ്ഞ വിലയ്ക്ക് മാത്രമേ മരുന്നുകൾ നൽകാവൂ. ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും കൂടാതെ ഇറക്കുമതി ചെയ്യുന്നതും പേറ്റന്റ് ഉള്ളതും ഇല്ലാത്തതുമായ എല്ലാ മരുന്നുകൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്.

റീട്ടെയ്ൽ വിലയും പരമാവധി ചില്ലറ വിലയും തമ്മിൽ വലിയ അന്തരമുള്ളത് നേരത്തെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. ചില മരുന്നുകൾക്ക് ഈ വ്യത്യാസം പത്തിരട്ടി വരെയായിരുന്നു. ഇതിനെ തുടർന്നാണ് ട്രേഡ് മാർജിൻ റാഷണലൈസേഷൻ നടപ്പിലാക്കിക്കൊണ്ട് സർക്കാർ വ്യാപാര ലാഭം 30 ശതമാനമായി പരിമിതപ്പെടുത്തിയത്. നിലവിലെ വില ഘടനയുടെ അടിസ്ഥാനത്തിൽ 70 ശതമാനം വരെയാണ് മരുന്ന് വിലയിൽ കുറവുണ്ടാകുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!