ബൈക്കിൽ കടത്തിയ 4.55 ഗ്രാം എംഡി എം എയുമായി യുവാവ് അറസ്റ്റിൽ

Screenshot
പയ്യന്നൂർ: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽകണ്ണൂരിൽ നിന്നും കാസറഗോട്ടെക്ക് വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന 4.55 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പയ്യന്നൂർ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. കാസറഗോഡ് അഡൂർ ഉർദ്ദുർ പള്ളങ്കോട് സ്വദേശി എം.എ. മൊഹമ്മദ് ഷഹബാദിനെ (30) യാണ് പയ്യന്നൂർ എസ്. ഐ. കെ. സുഹൈൽ, ഗ്രേഡ് എസ്.ഐ. കെ.വി. സുവർണ്ണൻ ഡ്രൈവർ രാഗേഷ് എന്നിവരും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടി കൂടിയത്. ഇന്ന് പുലർച്ചെ 1.30 മണിയോടെ വെള്ളൂർ പുതിയങ്കാവ് ദേശീയ പാത സർവ്വീസ് റോഡിൽ വാഹന പരിശോധനക്കിടെയാണ് പ്രതി സഞ്ചരിച്ചകെ. എൽ 14.യു. 4506 നമ്പർ ബൈക്കിൽ കടത്തിയ 4.55 ഗ്രാം എംഡി എം എ പോലീസ് സംഘം പിടികൂടിയത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.







