കഞ്ചാവ് ചെടി കണ്ടെത്തി.

Screenshot
ചീമേനി : രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി.
നീലേശ്വരം എക്സൈസ് റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ആർ. അരുൺകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് കൊടക്കാട്ഓലാട്ട് പൊതുസ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. എൻഡിപി എസ്
കേസെടുത്ത് അന്വേഷണം തുടങ്ങി.
പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) സന്തോഷ് കുമാർ. വി.വി,പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) സതീശൻ.കെ ,സിവിൽ എക്സൈസ് ഓഫീസർ മഞ്ജുനാഥൻ.വി,അശ്വിൻ ചന്ദ്രൻ.എം എന്നിവരും ഉണ്ടായിരുന്നു.







