LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 9, 2026

കരിയാൽ എരുമത്തടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളുന്നു

0
img_1097
Spread the love

ഇരിട്ടി: പായം പഞ്ചായത്തിലെ കരിയാൽ എരുമത്തടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ രാത്രികാലങ്ങളിൽ വൻതോതിൽ മാലിന്യം തള്ളുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. ഹോട്ടലുകളിൽ നിന്നോ കേറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നോ ഉള്ള ഭക്ഷണാവശിഷ്ടങ്ങളാണ് പ്രധാനമായും വാഹനങ്ങളിൽ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നത്. ഇതുമൂലം പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോ എന്ന കടുത്ത ഭീതിയിലാണ് എരുമത്തട നിവാസികൾ.

എരുമത്തടത്തെ പഴയ ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തായാണ് രാത്രിയുടെ മറവിൽ മാലിന്യങ്ങൾ തള്ളുന്നത്. നിരവധി വീടുകളുള്ള ജനവാസ മേഖലയാണിത്. ഇവിടെ ഉപേക്ഷിക്കുന്ന ഭക്ഷണ മാലിന്യങ്ങൾ പക്ഷിമൃഗാദികൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ഇടുന്നത് പതിവായിരിക്കുകയാണ്. രൂക്ഷമായ ദുർഗന്ധവും തെരുവുനായ ശല്യവും പ്രദേശത്ത് വർദ്ധിച്ചിട്ടുണ്ട്.

ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ജനവാസ കേന്ദ്രത്തിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!