പാലക്കാട്റെയിൽവേ ഡിവിഷൻ വെട്ടിമറിക്കാനുള്ളനീക്കംപുന:പരിശോധിക്കുക: യുഡിഎഫ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി

കണ്ണൂർ:പാലക്കാട്റെയിൽവേഡിവിഷൻവെട്ടിമുറിക്കാനുള്ള തീരുമാനം പുനപരിശോധിക്കുക ,മംഗലാപുരവുംപനമ്പൂരുംപാലക്കാട്റെയിൽവേഡിവിഷനിൽ തന്നെനിലനിർത്തുക, റെയിൽവേ വികസനകാര്യത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്നഅവഗണനഅവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർറെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി. കാൽടെക്സ് കെഎസ്ആർടിസി പരിസരത്തു നിന്നും ആരംഭിച്ചു.കണ്ണൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ അവസാനിച്ചു..
കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് സിഎംപി സംസ്ഥാന സെക്രട്ടറിസി. എ. അജീർ, ആർ എസ് പി ജില്ലാ ജനറൽ സെക്രട്ടറി ബിജിത് കുമാർ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര, ഫോക്ക്ലോര്‍ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ, ടി എ തങ്ങൾ, എൻ കെ റഫീഖ് മാസ്റ്റർ,ബി കെ അഹമ്മദ്, കെ പ്രമോദ്, കെ സി മുഹമ്മദ് ഫൈസൽ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ, വി വി പുരുഷോത്തമൻ, കെ വി ഫിലോമിന, ടി ജയകൃഷ്ണൻ, സുധീഷ് കടന്നപ്പള്ളി, ജോൺസൺ പി തോമസ്, യൂനസ് പടന്നോട് എംകെ മോഹനൻ പ്രസംഗിച്ചു
സി പി വി അബ്ദുള്ള, ഇ പി ഷംസുദ്ദീൻ, ടി എൻ എ കാദർ, എസ് കെ പി സക്കരിയ, ഫാറൂഖ് വട്ടപ്പൊയിൽ, മനോജ് കൂവേരി,കെ. സി. ഗണേശ്, മുസ്ലിഹ് മഠത്തിൽ, പി വി അബ്ദുല്ല മാസ്റ്റർ,സി പി റഷീദ്,രാഹുൽ കായക്കൽ, ടി കെ അജിത് കുമാർ കെ പി സാജു, ജൂബിലി ചാക്കോ കെ വേലായുധൻ, സി സമീർ,എൻ പി താഹിർ ഹാജി, പി സി അഹമ്മദ് കുട്ടി നേതൃത്വം നൽകി.







