സി പി എം പ്രതിഷേധ പ്രകടനം നടത്തി.

പയ്യന്നൂർ:ഡൽഹിയിൽ എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധയോഗം സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ടി. ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വി. നാരായണൻ, കെ കെ കൃഷ്ണൻ, പി. ശ്യാമള, ടി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.







