കായിക മന്ത്രിക്കും എം എൽ എക്കുമെതിരെ അക്രമം പയ്യന്നൂരിൽപ്രതിഷേധ പ്രകടനം നടത്തി

പയ്യന്നൂർ : കായിക വകുപ്പ് മന്ത്രിയും, യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ ഒ. ജെ ജനീഷിനെയും, സന്ദീപ് വാരിയർ എം എൽ എ യെയും ഡിവൈഎഫ്ഐക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ഡിസി സി ജനറൽ സെക്രട്ടറി എ. പി നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഡ്വ.ഡി. കെ. ഗോപിനാഥ്, വി. സി നാരായണൻ, അഡ്വ. ബ്രിജേഷ് കുമാർ, കെ. കെ ഫൽഗുണൻ, കെ. പി മോഹനൻ, മണ്ഡലം പ്രഡിഡണ്ടുമാരായ പിലാക്കൽ അശോകൻ, കെ. ടി ഹരീഷ്, ഷീബ മുരളി തുടങ്ങിയവർ സംസാരിച്ചു.







