അപകടം കാർ ഡ്രൈവർക്കെതിരെ കേസ്.

പയ്യന്നൂർ: ദേശീയ പാതയിൽ കരിവെള്ളൂർ ആണൂരിൽ വെച്ച് അമിത വേഗതയിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ച ശേഷം സ്കൂട്ടർ യാത്രികനെ ഇടിക്കുകയും ട്രാക്കിൽ കൂടി പോകുകയായിരുന്ന മറ്റൊരു കാറിനും ഇടിച്ചു അപകടം വരുത്തിയെന്ന പരാതിയിൽ കാർ ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കെ. എൽ. 86. 5266 നമ്പർ കാർ ഡ്രൈവർ സുജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. കർണ്ണാടക കടബ സാവന്നൂർ സ്വദേശി എം.എ.മുഹമ്മദ് ആഷിഖിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.40 മണിക്കാണ് സംഭവം. പ്രതിയുടെ കാർ കെ എൽ 60.ഡബ്ല്യു. 9114 നമ്പർ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് യാത്രക്കാരനായ സുലൈമാന് പരിക്കേറ്റിരുന്നു. പരാതിക്കാരനും സുഹൃത്തുക്കളും സഞ്ചരിച്ച കെ. എ. 05. എൻ.എ.0973 നമ്പർ കാറിൽ പ്രതിയുടെ കാർഇടിച്ചതിൽ കാറിനും കേടുപാടു സംഭവിച്ചുവെന്ന പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.





