LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 27, 2026

പയ്യന്നൂരിലെസ്വര്‍ണ്ണം പൊട്ടിക്കല്‍ കേസിലെ പ്രധാന പ്രതികളിലൊരാൾ വയനാട്ടിൽ പിടിയിൽ

0
IMG-20260927-WA0037
Spread the love

പയ്യന്നൂര്‍:പയ്യന്നൂർ എടാട്ട് വെച്ച് മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന തലശേരിയിലെസ്വര്‍ണ്ണ വ്യാപാരികുമാര്‍ ജലന്തര്‍ നിഗമ്നെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൽ ആക്രമണത്തിന് ഇന്നോവയിലെത്തിയ ഒരു പ്രതികൂടി പിടിയിൽ. തലശേരി വടക്കുമ്പാട് മഠത്തും ഭാഗം സ്വദേശി എൻ. അതുൽ(33) നെ യാണ് പയ്യന്നൂർ ഡിവൈഎസ്പി പി.കെ. മണിയുടെ നേതൃത്വത്തിൽ എസ്. ഐ. പി. ആർ. മിഥുൻ
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ
എ.എസ് ഐ സെയിദ്, സീനിയർ സിവിൽ പോലീസർമാരായ നൗഫൽ അഞ്ചില്ലത്ത്, ജയദേവൻ, ഷിജോയ്, അഷ്‌റഫ്, ശ്രീജിത്ത്, അബ്ദുൽ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടെ വയനാട് ജില്ലയിലെ മീനങ്ങാടിയിലെ വാടക ക്വാട്ടേർസി വെച്ചാണ് പ്രതി പോലീസ്പിടിയിലായത് . പയ്യന്നൂരിലെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നേരത്തെ കേസിലെ പ്രതികളായ
മട്ടന്നൂർ പഴശ്ശിയിലെ സൗരവ് നിവാസിൽ സൗരവ് സുനി (26), മട്ടന്നൂർ ദേവർക്കാട് ചെറുമൽ ഹൗസിൽ വി.വി. ജ്യോതിഷ് (33),
ചൊക്ലി നെടുമ്പ്രം സ്വദേശി നുച്ചിൻ്റവിട ഹൗസിൽ അഭിനവ് (27) ,
കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ(38)
, മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (34) എന്നിവരെ പ്രത്യേക അന്വേഷണ സംഘംഅറസ്റ്റ് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽരണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും പിടികൂടിയിരുന്നു.
മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിൽ സ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗമും
ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ചാണ് ക്വട്ടേഷൻ സംഘം ആക്രമിച്ച് സ്വർണ്ണവും പണവും കവർച്ച നടത്തിയത്.
തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!