സ്ഥാപനത്തിലെ 92 ലക്ഷം രൂപതട്ടിയെടുത്ത യുവാവിനെതിരെകേസ്

പേരാവൂർ:സ്ഥാപനത്തിലെ 92 ലക്ഷം രൂപയോളം തട്ടിയെടുത്ത് വഞ്ചിച്ചഅക്കൗണ്ടൻ്റ് ജീവനക്കാരനെതിരെ പരാതിയിൽ പേരാവൂർ പോലീസ് കേസെടുത്തു. മണത്തണതിരുവോണപ്പുറത്തെ പി.സി. ഭാസ്കരൻ്റെ പരാതിയിലാണ് കണ്ണൂർ തോലമ്പ്ര തൃക്കടാരിപ്പൊയിലിലെ നാരോത്ത് രജിത്തിനെ (30) തിരെ പേരാവൂർ പോലീസ് കേസെടുത്തത്. 2021 വർഷം മുതൽ 2026 ജൂലായ് മാസം 30 വരെയുള്ള കാലയളവിൽ പരാതിക്കാരൻ്റെ പിസി ട്രേഡേർസ് എന്ന സ്ഥാപനത്തിൻ്റെയും പരാതിക്കാരൻ്റെ യുംഭാര്യയുടെയും പേരിലുള്ള പിസിഎൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിൻ്റെയും ദിവസ കണക്ക് നോക്കുന്ന പ്രതി പരാതിക്കാരൻ്റെ യൂസ്ഐഡിയും പാസ്വേർഡും മറ്റ് സ്വകാര്യ വിവരങ്ങളും കൈക്കലാക്കി മറ്റ് സ്ഥാപനങ്ങളിൽ നിന്നും സ്ഥാപനത്തിലേക്ക് ലഭിക്കേണ്ടുന്ന 92 ലക്ഷം രൂപ പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി കൈക്കലാക്കി സ്വകാര്യ ആവശ്യത്തിലേക്കായി തട്ടിയെടുത്ത് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






