LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 21, 2026

വീട്ടിലെ അലമാരയിൽ നിന്നും 21പവൻ കവർന്നു

0
IMG-20260822-WA0059
Spread the love

കണ്ണൂർ : വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ നിന്നും ഇരുപത്തി ഒന്നേകാൽ പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയി എന്ന പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. തയ്യിൽ കുറുംബക്കാവിനു സമീപത്തെ ടി.പ്രസന്ന ( 61) യുടെ വീട്ടിലാണ് മോഷണം നടന്നത്. ഈമാസം 7 നു വൈകുന്നേരം 6 മണിക്കും 19 ന് വൈകുന്നേരം 6.30 മണിക്കുമിടയിലാണ് പരാതിക്കാരിയുടെ വീട്ടിൽ കയറി അലമാരയിൽ സൂക്ഷിച്ച അഞ്ച് പവൻ്റെ മാല, 4 പവൻ്റെ ഒരു വള, രണ്ടര പവൻ്റെ വള, രണ്ടു പവൻ്റെ ചെയിൻ , പവൻ്റെ മോതിരം, മൂന്നര പവൻ്റെ നെക്ളേസ്, ഒന്നര പവൻ്റെ നെക്‌ളേസ്, ഒന്നേമുക്കാൽ പവൻ്റെ നെക്ളേസ് എന്നിവ ഉൾപ്പെടെ ഇരുപത്തി ഒന്നേകാൽ പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്. തുടർന്ന് സിറ്റി പോലീസിൽ പരാതി നൽകി.24 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!