മാരത്തോൺ 2026 ന് സപ്തംബർ 5 ന് പയ്യന്നൂരിൽ സ്വീകരണം

പയ്യന്നൂർ: സംസ്ഥാന സർക്കാറിൻ്റെ ലഹരിക്കെതിരെയുള്ള പോരാട്ടംഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന കാസറഗോഡ് മുതൽ തിരുവനന്തപുരം വരെകേരള പോലീസ് സ്പോർട്സ് മാരത്തോൺ 2026
യെസ് ടു സ്പോർട്സ് നോടു ഡ്രഗ്സ് മാരത്തോണിന് സപ്തംബർ അഞ്ചിന് കണ്ണൂർ റൂറൽ ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽപയ്യന്നൂരിൽ ബഹുജന പങ്കാളിത്തത്തോടെ വമ്പിച്ചസ്വീകരണം നൽകും. ശനിയാഴ്ച രാവിലെ 9.30 മണിക്ക് പെരുമ്പ ജംഗ്ഷനിൽ നൽകുന്ന സ്വീകരണത്തിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെപ്രമുഖർ പങ്കെടുക്കും. വിവിധ സാംസ്‌കാരികപരിപാടികളും ഉണ്ടായിരിക്കും.







