LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 3, 2026

കേസ് കൊടുത്ത വിരോധം കാറിൻ്റെ ടയർ കുത്തികീറി നശിപ്പിച്ചു.

0
IMG-20260828-WA0037
Spread the love

പരിയാരം : മകൾ കേസ് കൊടുത്ത വിരോധത്തിൽഅമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തികീറി നശിപ്പിച്ച മരുമകനെതിരെ പരാതിയിൽ കേസെടുത്തു .പെരിന്തട്ട പുറക്കുന്ന് തവിടിശേരിയിലെ കൂലേരി ഹൗസിൽ ലീനസുകുമാരൻ്റെ പരാതിയിലാണ് മകളുടെ ഭർത്താവായ അഞ്ചാംപീടിക ചിറ കൂട്ടിയിലെ ദീപക് കാക്കാമണി (46) ക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. ഒന്നാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്പരാതിക്കാരി മാനേജരായി ജോലി ചെയ്യുന്ന പിലാത്തറയിലെ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനി പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിൻ്റെ കാർ പാർക്കിംഗ് സ്ഥലത്തു നിർത്തിയിട്ട പരാതി കാരിയുടെ ഉടമസ്ഥതയിലുള്ളകെ.എൽ. 86 .ഡി. 0708 നമ്പർ കാറിൻ്റെ ടയറുകളാണ് പ്രതി കുത്തികീറി നശിപ്പിച്ചത്. മകൾ പ്രതിക്കെതിരെ കേസ് കൊടുത്ത വിരോധത്തിലായിരുന്നു അക്രമം. 20,000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പരിയാരം പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!