മിനിലോറിയുടെ ബാറ്ററി മോഷ്ടിച്ചു

മയ്യിൽ: വീട്ടുമുറ്റത്ത് നിർത്തിയിട്ട മിനിലോറിയുടെ ബാറ്ററി മോഷ്ടിച്ചു കൊണ്ടുപോയി. കൊളച്ചേരി പെരുമാച്ചേരിയിലെ എം.വി.അനൂപിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ. എൽ. 59. ഇ. 3780 നമ്പർ മിനിലോറിയുടെ ബാറ്ററിയാണ് മോഷ്‌ടിച്ചു കൊണ്ടുപോയത്. ഇക്കഴിഞ്ഞ 31ന് വൈകുന്നേരം 4 മണിക്കും ഈ മാസംരണ്ടിന് രാവിലെ 7.30 മണിക്കുമിടയിലാണ് സംഭവം.
തുടർന്ന് മയ്യിൽ പോലീസിൽ പരാതിനൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







