ബസ് യാത്രക്കാരിയുടെ ആറര പവനും രേഖകളും കവർന്നു

പഴയങ്ങാടി:ബസ് യാത്രക്കാരിയുടെ ആറര പവൻ്റെ ആഭരണങ്ങളും ആധാർ, പാൻ കാർഡ്, ലൈസൻസ്, എ ടി എം കാർഡ് എന്നിവ യടങ്ങിയ ബേഗ്കവർന്നു. മാടായി പാളയംനഗറിലെ മാന്തോപ്പിൽ ഹൗസിൽ സി. സരോജിനി (53) യുടെ ബാഗാണ് ആണ് കവർന്നത്.
23 ന് വൈകുന്നേരം 5.20 മണിക്ക് കണ്ണൂരിൽ നിന്നും പഴയങ്ങാടിയിലേക്കുള്ള യാത്രാമധ്യേ താവം പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിൽ ബസിൽ നിന്നും ഇറങ്ങിയ രണ്ട് സ്ത്രീകൾ ബാഗുമായി കടന്നു കളഞ്ഞത്. തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകി. കേസെടുത്ത പഴയങ്ങാടിപോലീസ് സംഭവം നടന്നത് കണ്ണപുരം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കണ്ണപുരം പോലീസിന് കൈമാറി.







