യുവതിയേയും വിദ്യാർത്ഥികളെയും മർദ്ദിച്ച പത്ത് പേർക്കെതിരെ കേസ്

പരിയാരം :വായനശാലയിൽ അതിക്രമിച്ച് കയറി മകനേയും കൂട്ടുകാരേയും മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവതിയെയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പത്തോളം പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പാണപ്പുഴ ചെങ്ങളത്തെ പി.വി. ബിന്ദു (47) വിൻ്റെ പരാതിയിലാണ് മണിയറയിലെ മുത്തലിബിൻ്റെ മകൻ മുഹമ്മദിനും മറ്റുമെതിരെ കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.40 മണിക്ക് പരാതിക്കാരിയുടെ മകൻ അഭിരാജ്, കൂട്ടുകാരായ അഭിനന്ദ്, അദ്വൈത് , യദുനന്ദ്
എന്നിവരെയാണ് ചെങ്ങളം ഏ.വി. മന്ദിരത്തിൽ ഇരിക്കുന്നതിനിടെ സംഘടിച്ചെത്തിയ പ്രതികൾ ആക്രമിച്ചത്. ഇന്നലെ മാതമംഗലം സ്‌കൂളിൽ വിദ്യാർത്ഥികൾതമ്മിൽ നടന്ന അടിപിടിയെ തുടർന്നുള്ള വിരോധമാണ് അക്രമത്തിനു കാരണം. പരാതിയിൽ കേസെടുത്ത പരിയാരംപോലീസ് അന്വേഷണം തുടങ്ങി.







