100 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവുമായി പ്രതി അറസ്റ്റിൽ

നീലേശ്വരം:ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 100 ലിറ്റർ വാഷും രണ്ടു ലിറ്റർ ചാരായവുമായി വ്യാജ മദ്യക്കാരൻ പിടിയിൽ. ബളാൽ കനകപ്പള്ളി തട്ടിലെ കെ. കുഞ്ഞികൃഷ്ണനെ (54) യാണ്
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഗ്രേഡ്
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും സംഘവും അറസ്റ്റു ചെയ്തത്. നീലേശ്വരം എക്സൈസ് റേഞ്ചിന്റെ കിഴക്കൻ ഭാഗങ്ങളിൽ പട്രോൾ നടത്തി വരവേവെള്ളരിക്കുണ്ട് ബളാൽ കനകപ്പള്ളി തട്ടിലെ
വീട്ടിൽ വെച്ചാണ്ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും രണ്ട് ലിറ്റർ വാറ്റ് ചാരായവും അധികൃതർ പിടിച്ചെടുത്തത്. റെയ്ഡിൽ
ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ റീന വി , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ എ.വി, അനീഷ് കുമാർ, വിപിൻകുമാർ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജേഷ് എന്നിവരും ഉണ്ടായിരുന്നു







