LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 20, 2026

മരവ്യവസായ നിയമ ഭേദഗതി തിരിച്ചടിയല്ലെന്ന് മര വ്യാപാരികൾ

0
IMG-20260820-WA0044
Spread the love



കണ്ണൂർ :
സംസ്ഥാനത്തെ പരിസ്ഥിതിക്കും മരങ്ങൾക്കും  മരവ്യവസായ നിയമ ഭേദഗതി നിയമം തിരിച്ചടിയാകുന്നു വെന്ന കുപ്രചരണം
അടിസ്ഥാന രഹിതമാണെന്നും പ്രസ്തുത നിയമം കർഷകർ ഉൾപെടെയുള്ള വർക്ക് ഗുണകരമാണെന്നും
കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ ( കെ എസ് ടി എം എ)  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ചട്ട ഭേദഗതിയെ അന്തമായി വിമർശിക്കാതെ പാഴ്‌തടികൾക്ക് വില വർധിപ്പിക്കാൻ തയ്യാറായാൽ ജില്ലയിലെ അസംസ്കൃത
വസ്തു‌ക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ കഴിയുമെന്നും ഇവർ പറഞ്ഞു.
സോമിൽ ഓണേഴ്‌സ് ആന്റ്പ്ലൈവുഡ് മാനുഫാച്ചറിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻസ് അസോസിയേഷൻ സംസ്ഥാനകമ്മറ്റിയും  നടത്തിയ ഇടപെടൽ മൂലമാണ്കഴിഞ്ഞ ഗവർമെൻ്റിൻ്റെ കാലത്ത് ചട്ടം ഭേദഗതി വരുത്തിയത്.
സത്യാവസ്ഥ ഇതാണെന്നിരിക്കെ ഗവർമെൻ്റിനേയും കോടതിയേയും സമൂഹത്തിനേയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുമായാണ് ചില കേന്ദ്രങ്ങൾ മുന്നോട്ട് വന്നിട്ടുള്ളതെന്നുമിവർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ സി എച്ച് മുനീർ , ബെന്നി കൊട്ടാരത്തിൽ , ബേബി കൊല്ലക്കോമ്പിൽ ,ജോസഫ് പി ടി എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!