LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 19, 2026

വാട്സാപ്പിലൂടെ വധഭീഷണി കേസെടുത്തു

0
IMG-20260819-WA0046
Spread the love



പയ്യന്നൂർ: വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രാഷ്ട്രീയ വിരോധം കാരണം നിരവധി തവണ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വി.കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുകൂലിയായ കാങ്കോൽ ആലപ്പടമ്പ ഏറ്റുകുടുക്കയിലെ സി.ദിവാകരൻ്റെ (48) പരാതിയിലാണ് വെള്ളൂരിലെ സുകേഷിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ഈ മാസം 17 ന് തിങ്കളാഴ്ച രാത്രി 23.54 മണിക്കും 18 ന് രാവിലെ 6.54 മണിക്കുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ അംഗമായ ഇവിടെ രാഷ്ട്രീയം പറയാം എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രതി രാഷ്ട്രീയ വിരോധം കാരണം നിരവധി തവണ പരാതിക്കാരനെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുളള മെസ്സേജുകൾ അയച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!