LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 14, 2026

40 -ാംജന്മദിനാചരണവും അവകാശപത്രിക സമർപ്പണവും.

0
IMG-20260814-WA0001
Spread the love


പയ്യന്നൂർ: ഓൾ ഇന്ത്യ എൽ. ഐ. സി. ഏജന്റ്സ് ഫെഡറേഷന്റെ നാൽപ്പതാം ജന്മദിന ആഘോഷങ്ങളും  അവകാശപത്രിക സമർപ്പണവും പയ്യന്നൂർ ബ്രാഞ്ച് പരിസരത്തു വെച്ചു നടന്നു. സംഘടനയുടെ ദേശീയ കമ്മിറ്റി ആഹ്വാനപ്രകാരം നടന്ന പരിപാടികൾ കോഴിക്കോട് ഡിവിഷൻ കൗൺസിൽ വൈസ് പ്രസിഡന്റ്‌ സി. ടി. സത്യനാഥ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌  ലതാ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.പി.ചന്ദ്രൻ, സി.വി.ശശിധരൻ, വി.എം.വിജയൻ, ടി. രഘുത്തമൻ, പി. സുകുമാരൻ, ടി.സുനിൽകുമാർ, വി.വി.രമേശൻ, സി.കെ.ദിനേശൻ, എ. കെ. ശ്രീജ, അജിത ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനാ നേതാക്കൾ പയ്യന്നൂർ എൽ.ഐ.സി ബ്രാഞ്ച് സീനിയർ മാനേജർ കെ.വി.വേണുഗോപാലിനു അവകാശപത്രിക സമർപ്പിച്ചു. പതാക ഉയർത്തലിനോടൊപ്പം മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!