എംഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ

Screenshot
കാഞ്ഞങ്ങാട്: കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ 12.75 ഗ്രാം എംഡി എം എയുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് പടന്നക്കാട് കുറുന്തൂറിലെ സഫ്രീന മൻസിലിൽ അബ്ദുൾ സഫ് വാൻ(29), പടന്നക്കാട് ഫിദമൻസിലിലെ മുഹമ്മദ് ആഷിഖ് (24) എന്നിവരെയാണ് ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ദിനേശൻ്റെ നേതൃത്വത്തിൽ
എസ്.ഐ.സി.വി. പ്രേമനും സംഘവും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4 .45 മണിയോടെ കുറുന്തൂർ വെച്ചാണ് കെ എൽ . 36. ബി. 5171 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 12:75 ഗ്രാം എംഡി എം എയുമായി പ്രതികൾ പിടിയിലായത്. പ്രതികളുടെ ഫോണും 6000 രൂപയും പോലീസ് പിടിച്ചെടുത്തു .കാർ കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രാകേഷ്, സുമേഷ്, സിവിൽ പോലീസ് ഓഫീസർ ശ്രീജിന, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ സനീഷ്, രാഹുൽ എന്നിവരും ഉണ്ടായിരുന്നു.







