LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 5, 2026

ടോള്‍ വര്‍ധനയ്ക്കെതിരെ യൂത്ത് ലീഗ് NHAI ഓഫീസ് ഉപരോധിച്ചു

0
IMG-20260805-WA0078
Spread the love

തലശ്ശേരി – മാഹി ബൈപാസ് ടോള്‍പ്ലാസയിലെ
ടോള്‍ വര്‍ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മേഖലാ ദേശീയപാത അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
പണി തീരാത്ത റോഡിന് ടോള്‍ പിരിക്കുന്നത് തന്നെ അന്യായമാണ്.
പാതിവഴിയില്‍ വഴിതിരിച്ച് വിടുന്ന റോഡിന് ടോള്‍ വര്‍ധിപ്പിക്കുന്നത് ധിക്കാരമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ഓഫീസ് ഗേറ്റിനു മുന്നില്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

ജില്ലാ പ്രസിഡണ്ട് കെ.കെ.ഷിനാജ് ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഷാകിര്‍ ആഡൂര്‍ അധ്യക്ഷനായി. ജനഃസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ , ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി നസീര്‍ പുറത്തീല്‍, റാഫി കണ്ടോത്ത് , നസീര്‍ അത്തായക്കുന്ന്, അസ്ലം പാറേത് തുടങ്ങിയവര്‍ സംസാരിച്ചു.
അര്‍ഷാദ് കടാങ്കോട്, മിസ്ഹബ് അഴീക്കല്‍, നൗഷാദ് പടന്ന, റാഷിദ് സിറ്റി, സൈനുദ്ദീന്‍ മുണ്ടേരി, ഉനൈസ് കൂടാളി, മഷൂദ്, മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!