സ്നേഹ മെർലിൻ അറസ്റ്റിൽ

കണ്ണൂർ: നിരവധി
പോക്സോ കേസുകളിലെ പ്രതിയായ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ പിടിയിൽ.
മയ്യിൽ നണിയൂർ നമ്പ്രത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് മയ്യിൽ ഇൻസ്പെക്ടെർ പി എസ് രാംജിത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് മേൽപ്പറമ്പ് പൊലീസ് പ്രതിയെ പിടികൂടിയത്.മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
നിരവധി പോക്സോ കേസുകളിലെ പ്രതിയായ സ്നേഹ മർലിൻ മയ്യിൽ നണിയൂർ നമ്പ്രത്തെ ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മയ്യിൽ ഇൻസ്‌പെക്ടർ പി എസ് രാംജിത്തിന്റെ നേതൃത്വത്തിൽ കാസർകോട് മേൽപ്പറമ്പ് പോലീസ് റെയ്ഡ് നടത്തിയത്.
മേൽപ്പറമ്പ് ഇൻസ്‌പെക്ടർ എൻ പി രാഘവനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.കണ്ണൂർ ജയിലിൽ വച്ചാണ് സ്നേഹയും പെൺകുട്ടിയുടെ മാതാവും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ജയിലിൽ നിന്നുള്ള പരിചയത്തിന്റെ പേരിൽ ഒരു വർഷക്കാലം ഇവരോടൊപ്പം ആണ് സ്നേഹ താമസിച്ചത്. വീട്ടിൽ താസിക്കവേ പെൺകുട്ടിയെ പീഡിപ്പിച്ച് എന്നാണ് കേസ്. ജൂൺ പതിനൊന്നിന് സ്നേഹക്കെതിരെ പോക്സോ കേസ് എടുത്തിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മയ്യിൽ നണിയൂർ നമ്പറത്ത് സ്നേഹ ഒളിവിൽ താമസിക്കുകയാണെന്ന് വിവരം ലഭിച്ചത്.
നിരവധി പോക്സോ കേസുകളിലും തളിപ്പറമ്പിലെ സി പി ഐ നേതാവിനെ ആക്രമിച്ച കേസ്സിലും പ്രതിയാണ് സ്നേഹ മെർലിൻ. മയ്യിൽ എസ് ഐ സുരേഷ് ബാബു, സിവിൽ പോലിസ് ഓറീസർമാരായ സൗമ്യകൃഷ്ണൻ, രമേഷ്, സംഗീത്, മേൽപ്പറമ്പ് സ്റ്റേഷനിലെ എ എസ് ഐ മനു, സി പി ഒ ജയശ്രീ,
എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു







