LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 30, 2026

ചെറുവത്തൂരിൽ ഡ്രൈ ഫുഡ്‌സ് വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

0
IMG-20260730-WA0038
Spread the love



ചെറുവത്തൂർ: ടൗണിലെ ഡ്രൈ ഫുഡ്‌സ് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഇന്ന് രാവിലെ 6.30  മണിയോടെയാണ് സംഭവം. ചെറുവത്തൂർ-കയ്യൂർ റോഡിന് സമീപമുള്ള തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി എം.ഇ. അബൂബക്കറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.ബി ട്രേഡേഴ്‌സ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. കടയിലെ സാധനങ്ങൾ ഭാഗികമായും മേശയിൽ സൂക്ഷിച്ച പണവും കത്തിനശിച്ചു. പ്രഭാത സവാരിക്കിറങ്ങിയവർതീയും പുകയും ഉയരുന്നതുകണ്ട്  വിവരമറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂരിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സേനയുടെ ജാഗ്രതയിൽ
അരമണിക്കൂറിനകം തീയണച്ചു. സമയോചിതമായ ഇടപെടലിലൂടെ സമീപത്തെമറ്റ് കടകളിലേക്കും  തീ പടരുന്നത് തടയാനായതിനാൽ വൻദുരന്തം ഒഴിവായി . തൃക്കരിപ്പൂർ അഗ്നി രക്ഷാസേന
സ്റ്റേഷൻ ഓഫീസർ കെ.വി. പ്രഭാകരൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സി. പ്രസാദ്, സിജോയ്, ജിത്തു, അക്ഷയ് എന്നിവരടങ്ങിയ  സംഘമാണ് തീയണച്ചത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!