വൻ മദ്യശേഖരംപിടികൂടി വിൽപനക്കാരനെതിരെ കേസ്

കാഞ്ഞങ്ങാട്: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചവൻ മദ്യശേഖരം എക്സൈസ് സംഘം പിടികൂടി വിൽപനക്കാരനെതിരെ കേസെടുത്തു.ഹൊസ്ദുർഗ് അറളായിയിലെ കെ.ഇ. ഗണേശനെതിരെയാണ് കേസെടുത്തത്. പ്രതിയുടെവീടിന്റെ വരാന്തയിൽ സൂക്ഷിച്ച 24.75 ലിറ്റർ ഗോവൻ മദ്യവും, 8.625 ലിറ്റർ കേരള മദ്യവുമാണ്
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ സി.കെ. വി സുരേഷും സംഘവും പിടികൂടിയത്. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ പ്രസാദ്.എം.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.കെ.വി, ഷിജിത്ത്.പി.വി, ശൈലേഷ് കുമാർ.പി, പ്രശാന്ത് കുമാർ.എ.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി.കെ.വി. എന്നിവരും ഉണ്ടായിരുന്നു.






