“ഒറ്റക്കൊരു മുറിയിൽ “പുസ്‌തക പ്രകാശനം ജൂലായ് 11 ന് .

പയ്യന്നൂർ: ശിവപ്രസാദ് എസ് .ഷേണായിയുടെ പത്താമത് പുസ്തകം ഒറ്റക്കൊരു മുറിയിൽ ചെറുകഥാ സമാഹാരത്തിൻ്റെ പ്രകാശനം ജൂലായ് 11 ന് നടക്കും. ശനിയാഴ്ചവൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ച് പാണപ്പുഴ പത്മനാഭ പണിക്കരുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിക്കും. നോവലിസ്റ്റ് ജലജാ രാജീവ് സ്വാഗതം പറയും.
ഉദ്ഘാടനവും പുസ്‌തകപ്രകാശനവും പയ്യന്നൂർ എം എൽ എ വി .കുഞ്ഞികൃഷ്ണൻ നിർവ്വഹിക്കും. മലയാള ഭാഷാ പാഠശാല ഡയരക്ടർ ടി.പി ഭാസ്‌കരപൊതുവാൾ പുസ്തകം ഏറ്റുവാങ്ങും.
പവിത്രഭൂമി എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അധ്യക്ഷനാകും. ഗദ്ദിക പത്രാധിപർ വി.കെ. രവീന്ദ്രൻ വിശിഷ്‌ടാതിഥിയാകും. ഡോ. കെ വി മുരളീമോഹനൻ പുസ്‌തകപരിചയം നടത്തും. ഒ.അശോക് കുമാർ അനുഗ്രഹഭാഷണം നടത്തും. ദാമോദരൻ വെള്ളോറ , കെ.യു. വിജയകുമാർ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ എന്നിവർ ആശംസകൾ നേരും. ചെറുകഥാകൃത്ത്ശിവപ്രസാദ് എസ്. ഷേണായി മറുമൊഴി നടത്തും. ചടങ്ങിൽ പയ്യന്നൂർചേമ്പർ ഓഫ് കൊമേഴ്സിലെ സീനിയർ
കാനാ വേണുഗോപാലൻ നമ്പ്യാരെ ആദരിക്കും.






