വിവാഹ വാഗ്ദാനം നൽകി പീഡനം യുവാവിനെതിരെ കേസ്

Screenshot
അമ്പലത്തറ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. മടിക്കൈ ആലയിലെ ശ്രീജിത്തിനെ (43)തിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ 37 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രണ്ടു വർഷത്തിലധികമായി സൗഹൃദത്തിലായിരുന്ന പ്രതി വിവാഹ വാഗ്ദാനം നൽകി യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







