LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 17, 2026

സി.പി.എം കൊടിയും ബോർഡുകളും  നശിപ്പിച്ച രണ്ടു ബിജെപിക്കാർ അറസ്റ്റിൽ .

0
Screenshot

Screenshot

Spread the love

കണ്ണപുരം :കണ്ണപുരത്ത്  സിപി എം – ഡിവൈഎഫ്ഐ കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ്അറസ്റ്റു ചെയ്തു. ഇരിണാവിലെ പി. ദീപക് (27), ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ടി ബി അരുൺ (31) എന്നിവരെയാണ് കണ്ണപുരം ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു സംഭവം മഴക്കോട്ടും ഹെൽമെറ്റും ധരിച്ച് ബൈക്കിൽ സഞ്ചരിച്ചാണ് സംഘം വ്യാപക അതിക്രമം നടത്തിയത്. അന്വേഷണം വഴിതിരിച്ചുവിടാൻ ഗ്രാമ പ്രദേശങ്ങളിലൂടെ പലയിടത്തും ബൈക്കിൽ സഞ്ചരിച്ച പ്രതികൾ അഴീക്കോട് മീൻകുന്ന് പ്രദേശത്ത് എത്തിയ ശേഷമാണ് കോട്ടും ഹെൽമറ്റും അഴിച്ചുമാറ്റിയത്. രാവിലെയാണ് സംഘം നാട്ടിലേക്ക് തിരിച്ചെത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ചെറുകുന്ന് കതിരുവെക്കുംതറ ടാക്സി സ്റ്റാൻഡിന് സമീപത്തെ പതാക,  കൊടിമരം,   ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിന് മുൻവശത്തെ റോഡ് ജങ്ഷന് സമീപത്തെ കോൺക്രീറ്റ് കൊടിമരം, അമ്പലപ്പുറം നാഷണൽ ക്ലബ്,  ഭാവന റോഡ്, തച്ചപ്പാടി വടക്കേടത്ത് ക്ഷേത്രം ജംഗ്ഷൻ, ചെറുകുന്ന് ഗവ.  ഗേൾസ് സ്കൂൾ റോഡ് എന്നിവിടങ്ങളിലെ  കൊടിമരങ്ങളും  നശിപ്പിച്ചിരുന്നു. ചെറുകുന്ന് കതിരുവെക്കും തറ ടാക്സി സ്റ്റാൻഡിന് സമീപത്ത്  സ്ഥാപിച്ച ബോർഡും തോരണങ്ങളും നശിപ്പിച്ച പ്രതികൾ ചെറുകുന്ന് ഗവ.  ഗേൾസ് സ്കൂളിന് മുന്നിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അഭിനന്ദനമറിയിച്ച് സ്കൂൾ പിടിഎ സ്ഥാപിച്ച കൂറ്റൻ ബോർഡും പൂർണമായി നശിപ്പിച്ചിരുന്നു. കൊടിമരം സ്ഥാപിച്ച കരിങ്കൽ തറകളും  തകർക്കുകയും ചെയ്തിരുന്നു പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ
എസ്ഐ സുനിൽ, എഎസ്ഐ സനൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ രമിത്ത് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!