പാൻമസാലയും വിദേശ സിഗരറ്റും പിടികൂടി.

Screenshot
എടക്കാട് : ഓപ്പറേഷൻ തൂഫാൻറെയ്ഡിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും നിരോധിതപുകയില ഉൽപന്നങ്ങളും വിദേശ സിഗരറ്റുകളും പോലീസ് പിടികൂടി. തോട്ടട ടെക്നിക്കൽ ഹൈസ്കൂളിനു സമീപത്തെ ഈവ്സ് ആർക്കേഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഷാ സ്ഹോട്ട് കൂൾ എന്ന കടയിൽ നിന്നുമാണ് വിദേശ സിഗരറ്റും നിരോധിത പുകയില ഉല്പന്നങ്ങളും എസ്.ഐ കെ. വിജയകുമാരൻ നായരും സംഘവും പിടികൂടിയത്. കടഉടമ കടലായി കുറുവ പാലത്തെ എം. മുഹമ്മദ് ഷാഫി (55)ക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. പോലീസ് സംഘത്തിൽ എ.എസ് ഐ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.നിഥിൻ, നിപിൻ എന്നിവരും ഉണ്ടായി രുന്നു.







