പഠനോത്സവം നടത്തി

Screenshot
ചട്ടുകപ്പാറ: ഡിവൈഎഫ്ഐ കോമക്കരി സൗത്ത് ആൻഡ് നോർത്ത് യൂണിറ്റ് നേതൃത്വത്തിൽ വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. വേശാല മേഖല സെക്രട്ടറി കെ പി ബൈജേഷ് ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.
നോർത്ത് യൂണിറ്റ് സെക്രട്ടറി ഇ പി വിഷ്ണു അധ്യക്ഷനായി. സൗത്ത് യൂണിറ്റ് പ്രസിഡൻ്റ് ആർ വിപിൻ, പഞ്ചായത്ത് അംഗം ഇന്ദിര എം എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സൗത്ത് യൂണിറ്റ് സെക്രട്ടറി എം കെ രമ്യ സ്വാഗതവും മേഖല കമ്മിറ്റി അംഗം പി അശ്വിൻ നന്ദിയും പറഞ്ഞു.







