ബൈക്ക് മോഷണം പോയി

Screenshot
പഴയങ്ങാടി: റെയിൽവെ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. മലപ്പുറം ചിക്കോട് വാവൂർ സ്വദേശിയും മുട്ടം മാപ്പിള സ്‌കൂളിന് സമീപം താമസക്കാരനുമായ ടി.കെ. അബ്ദുറഹ്‌മാൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 57. പി. 7615 നമ്പർ ബൈക്കാണ് മോഷണം പോയത്. ഈ മാസം 5 ന് വൈകുന്നേരം 4.30 നും 10 നു രാവിലെ 9.30 മണിക്കുമിടയിലുമാണ് മോഷണം പോയത്. തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകി. 35000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.







