കണ്ണൂർ പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

Screenshot
പയ്യന്നൂർ: ദേശീയ പാതയിൽ എടാട്ട് കാർ യാത്രികരെ തട്ടികൊണ്ടുപോയി സ്വർണ്ണ കവർച്ച നടത്തി മുങ്ങിയ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. കീച്ചേരി അഞ്ചാംപീടിക പാറക്കടവ് സ്വദേശിയുമായ പി. സനു സന്തോഷിനെ (36) യാണ് റൂറൽ ജില്ലാ പോലീസ് മേധാവി രൂപീകരിച്ചപ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പോലീസ് ഇന്നലെ രാത്രിയോടെഅറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യുകയായിരുന്നു. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൻ്റെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സനു സന്തോഷ് പാനൂരിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനു പയ്യന്നു രുമായി നല്ല ബന്ധമുള്ളതായി സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
. ഈ മാസം രണ്ടിന് ചൊവ്വാ ഴ്ച പുലർച്ചെയാണ്
വർഷങ്ങളായി തലശേരി ചിറക്കരയിൽ താമസിക്കുന്ന സ്വർണ്ണവ്യാപാരി
മഹാരാഷ്‌ട്ര സാംഗ്ലിസ്വദേശികുമാർ ജലന്തർ നിഗത്തെയും കുടുംബത്തെയുമാണ് രണ്ട് ഇന്നോവയിലെത്തിയ സംഘം പയ്യന്നൂർ എടാട്ട് ദേശീയ പാത സർവ്വീസ് റോഡിൽ വെച്ച് പിന്തുടർന്ന് മാതമംഗലം റോഡിൽ പിലാത്തറ
കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ കൊണ്ടുപോയി ആക്രമിച്ച ശേഷം 25 ഗ്രാം സ്വർണ്ണവുമായി കവർച്ച സംഘം കടന്നു കളഞ്ഞതെന്നാണ് പരാതി പക്ഷേ സംഭവത്തിൽ ദുരൂഹതയുണ്ട്.
കാറിൽ ഇയാളുടെ ഭാര്യയും രണ്ടു മക്കളും ഡ്രൈവറുമാണുണ്ടായിരുന്നത്.






