തളിപ്പറമ്പ്എം എൽ എ ക്ക് ഫോണിൽ വധഭീഷണി

Screenshot
മയ്യിൽ:തളിപ്പറമ്പ് എം എൽ എ ടി.കെ. ഗോവിന്ദൻ മാഷിനു ഫോണിൽ വധഭീഷണി പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 3.53 മണിക്കാണ് കണ്ണൂർ വ്യാപാര ഭവനിൽ നിൽക്കെ എം എൽ എ ഉപയോഗിക്കുന്ന ഫോണിലേക്ക് 8590279407 നമ്പറിൽ നിന്നും എം എൽ എ യെയും ആഭ്യന്തര മന്ത്രിയെയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും വധഭീഷണി നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തത്. തുടർന്ന് എം എൽ എ യുടെ സ്റ്റാഫ് നിടിയേങ്ങ സ്വദേശി പി.വി. ജയൻ പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.







