LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 12, 2026

അനന്തു രമേശൻ്റെ “മാജിക് കളേഴ്സ് “ചിത്രശില്‌പ പ്രദർശനം ആരംഭിച്ചു.

0
8e5a3048-8876-4792-b40d-469a853b005e
Spread the love

പയ്യന്നൂർ: ചീമേനി ചെമ്പ്രകാനം ചിത്ര- ശില്പകല അക്കാദമിയിലെ കെ ജി സി ഇ – ഫൈൻ ആർട്‌സ് & ആനിമേഷൻ കോഴ്സിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അനന്തു രമേശൻ്റെ “മാജിക് കളേഴ്‌സ് ” എന്ന ചിത്രശില്‌പ പ്രദർശനം ഗാന്ധി പാർക്കിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
ഡോക്ടർ ബാലകൃഷ്ണൻ വള്ളിയോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂരിൻ്റെ അധ്യക്ഷതയിൽ
വി. കുഞ്ഞികൃഷ്‌ണൻ എം എൽ എ പ്രദർശനം ഉദ്ഘാടനം ചെയ്തു.
പരിയാരം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് പി.പി. ഷാജി, പയ്യന്നൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.വി. മനോഹരൻ, പയ്യന്നൂർ നഗരസഭ വികസന സ്റ്റാൻ്റിംഗ് ചെയർപേഴ്‌സൺഎം. രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചിത്രകാരൻ അനന്തു രമേശൻ നന്ദിയും പറഞ്ഞു.
വാട്ടർ കളർ, അക്രിലിക്ക് കളർ, ഓയിൽ കളർ, ടെറാകോട്ട ശില്പ്‌പങ്ങൾ തുടങ്ങിയ വിവിധ മാധ്യമങ്ങളിലുടെ സൃഷ്‌ടിക്കപ്പെട്ട വ്യത്യസ്‌തമായ കാഴ്‌ചാനുഭവം സമ്മാനിക്കുന്ന കലാരചനകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് പ്രദർശന സമയം. പ്രദർശനം15 ന് സമാപിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!