LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 12, 2026

യുവതിക്കെതിരെ പോക്സോ കേസ്

0
Screenshot

Screenshot

Spread the love

മേൽപ്പറമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ സ്‌നേഹാ മെർളിനെ (26) തിരെയാണ് പോക്സോ നിയമപ്രകാരം മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് യുവതി ലൈംഗീകാതിക്രമത്തിനിരയാക്കിയത്. മാസങ്ങൾക്ക് മുമ്പ് യുവതി സുഹൃത്തിൻ്റെ വീട്ടിലെത്തിയപ്പോഴാണ് രാത്രിയിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വീട്ടുകാരോട് പീഡന വിവരം മറച്ചു വെച്ചു കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത് തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം നൽകുകയായിരുന്നു പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു ആൺകുട്ടികളെ ലൈംഗീകാതിക്രമത്തിനു ഇരയാക്കിയതിനു യുവതിയെ പോക്സോ കേസിൽ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശേഷം ജയിലിൽ നിന്നും ഇറങ്ങിയയുവതി മേൽപ്പറമ്പിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!