ക്രിയേറ്റീവ് ഫോട്ടോഗ്രാഫേർസ്രജത ജൂബിലി ആഘോഷം ഉദ്ഘാടനം

പയ്യന്നൂർ:ക്രിയേറ്റീവ് ഫോട്ടോഗ്രാഫേർസ് ഫോറം രജത ജൂബിലി ആഘോഷം
പയ്യന്നൂർ ഗാന്ധി പാർക്കിൽ
കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എബി എൻ ജോസഫ് ഉദ്ഘാടനവും രജത ജൂബിലി സുവനീറിൻ്റെ പ്രകാശനവും നിർവ്വഹിച്ചു. പ്രസിഡണ്ട് ഡോ. ഖലീൽ ചൊവ്വ അദ്ധ്യക്ഷം വഹിച്ചു. ഇതോടനുബന്ധിച്ച് യൂണിറ്റി ഫോട്ടോഗ്രാഫേർസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ സംസ്ഥാന ഫോട്ടോഗ്രാഫിമത്സര വിജയികളായ സുനിൽ പുനർക്ക , ബോണിയം കലാം , രനിഷ് കെ. ആർ എന്നിവർക്കുള്ള അവാർഡു ദാനം പ്രശസ്ത ചിത്രകാരൻ കെ.കെ.ആർ. വെങ്ങര നിർവ്വഹിച്ചു. നന്ദകുമാർ മൂടാടി, കെ. ടി.ബാബുരാജ്, സി.സി. രാമകൃഷ്ണൻ, ഡോ. പി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു. നിശാന്ത് പാലയാട് മൊബൈൽ റീൽസിനെ കുറിച്ച് ക്ലാസ്സെടുത്തു. സെക്രട്ടറി ശ്രീനാഥ് ചാലാട് സ്വാഗതവും പ്രദീപ് കമ്പിൽ നന്ദിയും പറഞ്ഞു.







