LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 10, 2026

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

0
Screenshot

Screenshot

Spread the love

കണ്ണൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് (കെ.എസ്.ഇ.എസ്.എൽ) കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം മഹാത്മാ മന്ദിരത്തിൽ വെച്ച് നടന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. അജികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വത്സരാജ് മടയമ്പത്ത് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സെക്രട്ടറി പയ്യരട്ട നാരായണൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് നരേന്ദ്രൻ കെ. അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. അജികുമാർ, പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദ്, ഇ.കെ.കെ. നമ്പ്യാർ, പി.വി. രാജീവൻ, ഗോൾഡ് മെഡലിസ്റ്റ് ഗോൾഡ ഹണിമധു എന്നിവർക്കാണ് ആദരവ് നൽകിയത്.

മഹിളാ വിങ്ങ് ജില്ലാ പ്രസിഡന്റ്‌ ശാന്തമ്മ ടീച്ചർ, സെക്രട്ടറി ഭാനുമതി ടീച്ചർ, മറ്റ് ഭാരവാഹികളായ പി.എം. വാസുദേവൻ, പി.വി. രവീന്ദ്രൻ, ആർ.കെ. ദാമോദരൻ, കെ. രാഘവൻ, സി. സുരേന്ദ്രൻ, പി.വി. ജനാർദ്ദനൻ നമ്പ്യാർ, പി. വിജയൻ, സി.കെ. വിനോദ് കുമാർ, കെ.എസ്. ജയപ്രകാശ്, സി.എം. രതീശൻ, പി.ആർ. പുരുഷോത്തമൻ, കെ.കെ. വിജയൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!