LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 22, 2026

അന്താരാഷ്ട്ര ന്യൂറോറീഹാബിലിറ്റേഷൻ കോൺഫറൻസ് മെയ് 24ന് താണയിൽ .

0
Screenshot

Screenshot

Spread the love

കണ്ണൂർ:.സാമൂഹിക സന്നദ്ധ സംഘടനയായ തണൽ – ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും ലോകാരോഗ്യ സംഘടനയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ന്യൂറോറീഹാബിലിറ്റേഷൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു. റീഹാബിലിറ്റേറ്റിങ് ടുഗെദർ: ദി ഫ്യൂച്ചർ ഓഫ് മൾട്ടിഡിസിപ്ലിനറി ന്യൂറോറീഹാബിലിറ്റേഷൻ’ എന്ന പേരിൽ നടത്തുന്ന ഏകദിന കോൺഫറൻസ് 2026 മെയ് 24-ന് കണ്ണൂർ തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റിയിൽ കാലത്ത് 9 മുതൽ നാലു മണി വരെയാണ് പരിപാടിയെന്ന് ഭാരവാഹികൾപത്രസമ്മേളനത്തിൽ അറിയിച്ചു.

മസ്തിഷ്കാഘാതം, തലച്ചോറിനും സുഷുമ്നാ നാഡിക്കും ഏൽക്കുന്ന പരിക്കുകൾ തുടങ്ങിയ ഗുരുതരമായ നാഡീസംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് മികച്ച പരിചരണവും വേഗത്തിലുള്ള പുനരധിവാസവും ഉറപ്പാക്കുന്നതിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഒത്തുചേർന്ന് ശാരീരികവും മാനസികവും വൈദ്യശാസ്ത്രപരവുമായ ആവശ്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മൾട്ടിഡിസിപ്ലിനറി ടീം (എം ഡി ടി) പരിചരണമാണ് ഏറ്റവും ഫലപ്രദമെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ പ്രൊഫഷണലുകളുടെ കുറവും വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെ അഭാവവും കാരണം ഇത്തരം പരിചരണം ലഭിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ്. രോഗികളുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിനായി ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ആഗോള പുനരധിവാസ ശുപാർശകളും പ്രായോഗിക ശാസ്ത്ര രീതികളും കോർത്തിണക്കി ആരോഗ്യ മേഖലക്ക് ആവശ്യമായ മാർഗ്ഗരേഖകൾ നൽകാനാണ് ഈ കോൺഫറൻസ് ലക്ഷ്യമിടുന്നത്. കോൺഫറൻസിന്റെ ഉദ്ഘാടനം കേരള സർക്കാർ സംസ്ഥാനസാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുല്ലകോൺഫറൻസ് ഉൽഘാടനം ചെയ്യും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!