LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 21, 2026

അവധിക്കാല വായനയ്ക്ക് സമ്മാനമായി വിനോദയാത്ര; നടുവനാട് സമദർശിനി ഗ്രന്ഥാലയം കുഞ്ഞു വായനക്കാർക്ക് വിരുന്നായി

0
6dff7805-53b9-43e3-b1f9-4f17dea23466
Spread the love

നടുവനാട്: അവധിക്കാലത്തെ വായനക്കാലമാക്കിയ കുഞ്ഞു വായനക്കാർക്ക് സമദർശിനി ഗ്രന്ഥാലയം വിനോദയാത്ര ഒരുക്കി. ഗ്രന്ഥാലയം സംഘടിപ്പിച്ച ‘വായനാ ചലഞ്ചിൽ’ പങ്കെടുത്ത വായനക്കാർക്കാണ് വിനോദയാത്ര സമ്മാനിച്ചത്. ഏപ്രിൽ 15 മുതൽ മെയ് അഞ്ച് വരെ നീണ്ടുനിന്ന വായനാ ചലഞ്ചിൽ അമ്പതോളം കുട്ടികളാണ് ദിവസവും പുസ്തകങ്ങൾ വായിക്കുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തത്.

കടലിന്റെ അത്ഭുതക്കാഴ്ചയിലേക്ക്

വിനോദയാത്രയുടെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിലെത്തിയ കുട്ടികൾക്ക് കടൽ ഒരു പുതിയ അനുഭവമായി. പുസ്തകങ്ങളിലൂടെ മാത്രം കടലിനെ അറിഞ്ഞ പല കുട്ടികൾക്കും ഇത് കൗതുകകരമായ ആദ്യാനുഭവമായിരുന്നു. ഇരിട്ടി താലൂക്കിലെ മികച്ച ‘എ പ്ലസ്’ ലൈബ്രറികളിൽ ഒന്നായ സമദർശിനി, വായന പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ക്രിയാത്മകമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. വിനോദയാത്രയ്ക്ക് ഗ്രന്ഥാലയം പ്രസിഡന്റ് ബെൻഹർ കോട്ടത്തുവളപ്പിൽ, ഭാരവാഹികളായ കെ.വി. രജീഷ്, സി. സുജാത, കെ. ബിന്ദു, കെ. ഉഷ എന്നിവർ നേതൃത്വം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!