LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 21, 2026

ദേശീയപാത 66: തളിപ്പറമ്പ് – മുഴപ്പിലങ്ങാട് റീച്ചിൽ പുതിയ എൻട്രി/എക്സിറ്റ് പോയിന്റുകൾ അനുവദിച്ചു; കോട്ടക്കുന്ന്, മുണ്ടയാട്, എളയാവൂർ ഭാഗങ്ങളിൽ സൗകര്യം

0
Screenshot

Screenshot

Spread the love

കണ്ണൂർ: ദേശീയപാത 66-ൽ തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ആറുവരിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കോട്ടക്കുന്ന് (കട്ടമ്പള്ളി), മുണ്ടയാട്, എളയാവൂർ എന്നീ ഭാഗങ്ങളിൽ പുതിയ എൻട്രി/എക്സിറ്റ് പോയിന്റുകൾ അനുവദിച്ചു. ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ നൽകിയ നിവേദനത്തെത്തുടർന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.

അനുവദിച്ച സ്ഥലങ്ങൾ:

കോട്ടക്കുന്ന് (കട്ടമ്പള്ളി): Chainage 145+220 BHS (രണ്ടു വശങ്ങളിലും)
മുണ്ടയാട് (പൗൾട്രി ഫാമിന് സമീപം): Chainage 151+080 BHS (രണ്ടു വശങ്ങളിലും)
എളയാവൂർ: Chainage 152+190 BHS (രണ്ടു വശങ്ങളിലും)

ഈ സ്ഥലങ്ങളിൽ ശാസ്ത്രീയവും പ്രായോഗികവുമായ രീതിയിൽ എൻട്രി/എക്സിറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്ന് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ ഉമേഷ് കെ. ഗാർഗ് കത്തിൽ അറിയിച്ചു. പ്രദേശവാസികളുടെയും വാഹനയാത്രക്കാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. പുതിയ എൻട്രി/എക്സിറ്റ് പോയിന്റുകൾ വരുന്നതോടെ ഈ ഭാഗങ്ങളിലെ ഗതാഗത സൗകര്യം വർദ്ധിക്കുകയും യാത്ര കൂടുതൽ സുഗമമാവുകയും ചെയ്യും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!