LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 10, 2026

സംഘപരിവാറിന്റെ ‘ഗ്രാൻഡ് ഡിസൈൻ’ തുറന്നുകാട്ടുന്ന പുസ്തകം; പി. ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ പ്രകാശനം ചെയ്തു

0
Screenshot

Screenshot

Spread the love

കണ്ണൂർ: സംഘപരിവാർ കേരളത്തിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുന്ന പി. ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകം കണ്ണൂർ എ.കെ.ജി ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

കേരളത്തെ പിടിച്ചെടുക്കാൻ കഴിഞ്ഞ അമ്പത് വർഷമായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ‘ഗ്രാൻഡ് ഡിസൈൻ’ ആണ് പുസ്തകത്തിലുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു. ഇത്തരം നീക്കങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഈ പുസ്തകം വലിയ ഊർജ്ജം നൽകും. ശിവഗിരിയിൽ നടന്ന അക്രമങ്ങൾക്ക് പിന്നിലും ഇതേ ഗൂഢാലോചനയാണെന്ന് കേരളകൗമുദി പത്രാധിപർ എം.എസ് മണി നിരീക്ഷിച്ചിട്ടുണ്ട്. സംഘപരിവാറിനെതിരെ സ്വന്തം ജീവിതം കൊണ്ട് പ്രതിരോധം തീർത്ത വ്യക്തിയാണ് പി. ജയരാജൻ. അദ്ദേഹം ശാരീരികമായ അക്രമങ്ങളെ അതിജീവിച്ചതുകൊണ്ടാണ് ഇത്തരം ഒരു പുസ്തകം നമുക്ക് ലഭിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കെ.ടി കുഞ്ഞിക്കണ്ണൻ പുസ്തക പരിചയം നടത്തി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ സ്പീക്കർ എ.എൻ ഷംസീർ, പനോളി വത്സൻ, പി.വി ഗോപിനാഥ്, ഡോ. വിനിൽ പോൾ തുടങ്ങിയവർ പങ്കെടുത്തു. കെ.കെ പ്രകാശൻ സ്വാഗതവും പി. ജയരാജൻ മറുപടി പ്രസംഗവും നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!