എംഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ

Screenshot
പഴയങ്ങാടി: മാരക ലഹരി മരുന്നായ എംഡി എം എ യും വില്പന നടത്തി കിട്ടിയ 24, 410 രൂപയുമായി രണ്ടു പേരെ പോലീസ് പിടികൂടി. പാപ്പിനിശേരി വെസ്റ്റിലെ സി എം തബ്സീർ (33), ചിറക്കൽ കീരിയാട് മരമില്ലിന് സമീപത്തെ സി. പി. മുഹമ്മദ് മുഹ്‌സിൻ (26) എന്നിവരെയാണ് എസ്.ഐ കെ ഷുഹൈബും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.15 മണിയോടെ പ്രതികൾ സഞ്ചരിച്ച കെ.എൽ. 40.പി. 4160നമ്പർ കാറിലും ഒന്നാം പ്രതിയുടെ കൈവശവും വില്പനക്കായി സൂക്ഷിച്ച 1.79 ഗ്രാം മാരക ലഹരി മരുന്നായ എം ഡി എം എ യാണ് പോലീസ് പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു പഴയ ബസ് സ്റ്റാൻ്റ് മാട്ടൂൽ റോഡിൽ അപകടത്തിൽപ്പെട്ടകാറും ബൈക്കും മാറ്റിയിടുന്നതിനിടെ കാർ യാത്രക്കാരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാക്കൾ പിടിയിലായത്. പോലീസ് സംഘത്തിൽ ഗ്രേഡ് എസ്.ഐ പ്രസേനൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ സിറാജ്, സിവിൽ പോലീസ് ഓഫീസർ ഷിജിത്ത് എന്നിവരും ഉണ്ടായിരുന്നു.







