LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 19, 2026

കരിന്തളത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

0
Screenshot

Screenshot

Spread the love

കരിന്തളം: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാരായ കണ്ണൂർ സ്വദേശികൾക്ക് പരിക്കേറ്റു. പയ്യാവൂർ സ്വദേശികളായ ജോസ് (65), ഭാര്യ ലീന (60) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചോയ്യങ്കോടിനും കിണാവൂർ റോഡിനും ഇടയിലായിരുന്നു അപകടം നടന്നത്.

കണ്ണൂർ പയ്യാവൂരിൽ നിന്ന്‌ ചായ്യോത്തെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ജോസിനെയും ലീനയെയും ഉടൻതന്നെ കിണാവൂർ റോഡിലെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ നീലേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി.

കാറോടിച്ചിരുന്ന ഇവരുടെ ബന്ധുവായ ജോസ് (48) പരിക്കുകളൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!